കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് പാലാരിവട്ടത്തെ ഗതാഗത കുരുക്ക് നാല് ദിവസത്തിനകം പരിഹരിക്കുമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ. നാല് ദിവസത്തിനകം റോഡ് നിർമാണം പൂർത്തിയാക്കി രണ്ടു വരി ഗതാഗതം പുനഃസ്ഥാപിക്കാമെന്ന് കെ എം ആർ എൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച ശേഷം മേയർ മാധ്യമങ്ങളോട് പറഞ്ഞു. ......
ഇടുക്കി: കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ചിന്നക്കനാലിൽ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൂന്നാർ ഡി എഫ് ഒക്ക് നിർദ്ദേശം നൽകി.
കാട്ടാനകൾക്ക് സുഗമമായി കടന്നു പോകാനുള്ള ആനത്താരകൾ ഇല്ലാത്തതുകാരണമാണോ ആക്രമണങ്ങൾ വർധിക്കുന്നതെന്ന് കണ്ടെത്തണം. ഇത്തരം ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച മാർഗ്ഗങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ......
ചെങ്ങന്നൂർ: പൂലിയൂരിൽ കേബിൾ ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ കരാർ ജീവനക്കാരൻ മരണമടഞ്ഞു.
ഈസ്റ്റ് ഓതറ തൈക്കാട്ട് പടിഞ്ഞാറേതിൽ ജനിൽ കുമാർ (47) ആണ് മരണമടഞ്ഞത്.
ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ പൂലിയൂർ ബ്ലോക്ക് പടിക്ക് സമീപമായിരുന്നു അപകടം. ഈ ഭാഗത്ത് പഴയ വൈദ്യുത പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചതിനെ തുടർന്ന് ലൈൻ ചാർജ് ചെയ്തിരുന്നു. ......

കൊച്ചി: രാജ്യത്തെ പ്രമുഖ കാര്‍ഗോ കമ്പനിയായ ഓള് കാര്‍ഗോ ലൊജിസ്റ്റിക്സും അവരുടെ ആഭ്യന്തര വിഭാഗമായ എക്സ്പ്രസ് ഡിസ്ട്രിബ്യൂഷനും ചരക്കു നീക്കത്തിന് പുതിയ സാങ്കേതിക വിദ്യയും വിവിധ വിതരണ മാതൃകകളും ആവിഷ്കരിച്ചു. വര്‍ധിച്ചു വരുന്ന ഇലക്ട്രോണിക്സ്, ഗൃഹോപകരണ മേഖലയിലെ ചരക്കു നീക്കത്തിന് വേഗത വര്‍ധിപ്പിക്കാനാണിത്.ഏകീകൃത സാങ്കേതിക പ്ലാറ്റ്ഫോമുകള്, തത്സമയ കാര്‍ഗോ ട്രാക്കിംഗ്, നവീകരിച്ച സംയോജിത പ്രവര്‍ത്തന സംവിധാനങ്ങള്‍, ക്ലൗഡ് അധിഷ്ഠിത സൗകര്യങ്ങള്‍ എന്നിവയിലൂടെയാണ് വിതരണ ശൃംഖലയുടെ കാര്യക്ഷമത ആള്‍കാര്‍ഗോ ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഉല്പന്നങ്ങള്, ഗൃഹോപകരണങ്ങള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന് എന്നിവയുടെ ഡിമാന്റ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവിധ വിപണികളിലേക്ക് ഇത്തരം ഉല്പന്നങ്ങള് കൂടുതലായി അതിവേഗം എത്തിക്കേണ്ട സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ ഫലപ്രദമായ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കമ്പനി തീരുമാനിച്ചത്.കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്പന്നങ്ങള് വിവിധ വിപണികളിലേക്ക് അതിവേഗം എത്തിക്കുന്നതിന് കൂടുതല്‍ സാങ്കേതിക ക്ഷമതയും ഗുണവുമുള്ള ചരക്കു നീക്കമാണ് രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഓള് കാര്‍ഗോ ലോജിസ്റ്റിക്സ് എംഡിയും സിഇഒയുമായ കേതന് കുല്‍ക്കര്‍ണി പറഞ്ഞു. ......
ചെങ്ങന്നൂർ: സംസ്ഥാനവ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന -ഓപ്പറേഷൻ തണ്ടർ- പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂരിൽ വൻ ചാരായവേട്ട. ഇലഞ്ഞിമേൽ ഭാഗത്തുനിന്നും പത്ത് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. ......
ചെങ്ങന്നൂർ : പൊതു സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച വിദ്യാഭ്യാസ വിചക്ഷണനായിരുന്നു പുത്തൻകാവിൽ മാർ പീലക്സിനോസെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മിസ് പറഞ്ഞു. പുത്തൻകാവ് മെട്രോപ്പോലിത്തൻ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ സ്ഥാപകൻ കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസിൻ്റെ 129 -മത് ജന്മവാർഷിക ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വൈദിക ട്രസ്റ്റി ഡോ. ......
മലപ്പുറം: മുട്ടിലിഴഞ്ഞ് വീട്ടിൽനിന്ന് പുറത്തേക്കെത്തിയ കുഞ്ഞ് തിരക്കേറിയ റോഡിന്റെ നടുവിലെത്തിയപ്പോൾ രക്ഷകരായത് പ്രൈവറ്റ് ബസ് ജീവനക്കാർ. ഇന്നു രാവിലെ എട്ടരയോടെ കൊണ്ടോട്ടി–പുളിക്കൽ റോഡിലെ വലിയപറമ്പ് പ്രദേശത്തായിരുന്നു സംഭവം. ......
കൊച്ചി : ഗ്ലോബല്‍ ട്വിന്‍സ് ആന്‍ഡ് മള്‍ട്ടിപ്പിള്‍ ബര്‍ത്ത് ഓര്‍ഗനൈസേഷന്റെ ഈ വര്‍ഷത്തെ കൂട്ടായ്മയ്ക്ക് ശ്രീലങ്ക ട്വിന്‍സ് ഓര്ഗനൈസേഷന് ആധിഥേയത്വം വഹിക്കുമെന്ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീലങ്കന്‍ ട്വിന്‍സ് അസ്സോസിയേഷന് സ്ഥാപകയും ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ഡയറക്ടറുമായ ഉപുലി ഗമഗെ, ഇവന്റ് ചീഫ് ഓര്‍ഗനൈസര്‍ മേജര്‍ മഹിന്ദ ഹേട്ടിയാരാച്ചി എന്നിവര്‍ അറിയിച്ചു. 50-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഗ്ലോബല്‍ ട്വിന്‍സ് ഫെസ്റ്റ് ഒക്ടോബര്‍ 24, മുതല്‍ 28 വരെ കൊളംബോയില്‍ നടക്കും. ......